വിജയോത്സവ്- 2023 ജൂണ്‍ 25ന്

വിജയോത്സവ്- 2023 ജൂണ്‍ 25ന്

തലശ്ശേരി: എസ്.എന്‍.സി.പി യൂണിയന്‍ തലശ്ശേരി ശാഖയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 25ന് രാവിലെ 10 മണിക്ക് വിജയോത്സവ്-2023 സംഘടിപ്പിക്കുന്നു. പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളേയും വിവിധ മേഖലകളില്‍ അംഗീകാരം നേടിയവരേയും അനുമോദിക്കും. ഗവ: ബ്രണ്ണന്‍ ടീച്ചേര്‍സ് ട്രയിനിങ് സെന്ററില്‍ നടക്കുന്ന വിജയോത്സവ് പരിപാടികള്‍ യൂണിയന്‍ ആക്ടിങ്ങ് പ്രസിഡണ്ട് ജിതേഷ് വിജയന്റെ അധ്യക്ഷതയില്‍ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്യും. മൈക്രോ ഫിനാന്‍സിന്റെ വിതരണവും നിര്‍വഹിക്കും. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യാതിഥിയായിരിക്കും. സ്വാമി പ്രേമാനന്ദ അനുഗ്രഹഭാഷണം നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *