വിംബിൾഡണിൽ നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ പരീക്ഷിക്കും

വിംബിൾഡണിൽ നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ പരീക്ഷിക്കും

ലണ്ടൻ: ഏറ്റവും വലിയ ടെന്നീസ് ടൂർണമെന്റുകളിലൊന്നായ വിംബിൾഡണിൽ നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ ഉപയോ​ഗിക്കാനൊരുങ്ങുന്നു. അടുത്തമാസം ആരംഭിക്കുന്ന ടൂർണമെന്റിൽ എഐ സംവിധാനമൊരുക്കുമെന്ന് ഓൾ ഇംഗ്ലണ്ട് ടെന്നീസ് ക്ലബ്ബ് അറിയിച്ചു. ഐബിഎമ്മുമായി സഹകരിച്ചാണ് ഇത്.

ലൈൻ ജഡ്ജസിന്റെ ജോലിയാണ് നിർമിതബുദ്ധിയെ ഏൽപ്പിക്കുക. വരാനിരിക്കുന്ന ടൂർണമെന്റിൽ വിംബിൾഡൺ വെബ്‌സൈറ്റിലും ആപ്പിലും വരുന്ന ഹൈലൈറ്റ്‌സ് വീഡിയോയുടെ ഓഡിയോ കമന്ററി എ.ഐയുടെ സഹായത്തോടെയായിരിക്കും. ഫൈനലിലേക്കുള്ള ഓരോ താരത്തിന്റെ പാതയും എങ്ങനെയാണെന്ന് എഐയുടെ സഹായത്തോടെ തയ്യാറാക്കും.

അതേസമയം പുതിയ സാങ്കേതിക വിദ്യ ലൈൻ ജ‍ഡ്ജസിന്റെ പണി കളയുമെന്ന സാഹചര്യമുയർത്തുന്നുണ്ട്. എങ്കിലും ഈ വർഷത്തെ ടൂർണമെന്റിൽ ലൈൻ ജഡ്ജസ് ഉറപ്പായും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി

Share

Leave a Reply

Your email address will not be published. Required fields are marked *