വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ തികഞ്ഞ ഉത്തരവാദിത്വം പുലര്‍ത്തണം : ഹൈക്കോടതി

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ തികഞ്ഞ ഉത്തരവാദിത്വം പുലര്‍ത്തണം : ഹൈക്കോടതി

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ തികഞ്ഞ ജാഗ്രതയും ഉത്തരവാദിത്വവും പുലര്‍ത്തണമെന്ന് കേരളാ ഹൈക്കോടതി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം അസാധുവാക്കിയ സിംഗിള്‍ ബഞ്ച് നടപടി റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഈ പരാമര്‍ശം.

ഉത്തരവാദിത്വത്തോട് കൂടി വാര്‍ത്തകള്‍റിപ്പോര്‍ട്ട് ചെയ്യാനുള്ള മനോഭാവം പുലര്‍ത്തണമെന്നും ഇതിനായി മാധ്യമങ്ങള്‍ സ്വയം പെരുമാറ്റച്ചട്ടം പുലര്‍ത്തണമെന്നും ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാരും മുഹമ്മദ് നിയാസും പറഞ്ഞു. സ്വകാര്യത എന്നത് ഭരണഘടന നല്‍കുന്ന അവകാശമാണ്. ഇത് ഒരാള്‍ക്ക് സ്വന്തം അന്തസ് കാത്ത് രക്ഷിക്കാനുള്ള അവകാശം കൂടിയാണ്. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നടപടികളില്‍ നിന്നും മാത്രമല്ല മാധ്യമങ്ങളില്‍ നിന്നും മറ്റു വ്യക്തികളില്‍ നിന്നും പൗരന്റെ സ്വകാര്യത സംരക്ഷിക്കണപ്പെടണം.

Share

Leave a Reply

Your email address will not be published. Required fields are marked *