വായന പക്ഷാചരണം ആരംഭിച്ചു

വായന പക്ഷാചരണം ആരംഭിച്ചു

ന്യൂമാഹി: റെഡ് സ്റ്റാര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ വായന പക്ഷാചരണം ആരംഭിച്ചു. കവയിത്രി ആര്‍.ആതിര ഉദ്ഘാടനം ചെയ്തു. പുസ്തകാവലോകനം നടത്തി വി.മനോഹരന്‍ മാസ്റ്റര്‍ സംസാരിച്ചു. കവിത മത്സര സംസ്ഥാനതല ജേതാവ് ആര്‍.ആ തിരയെ അനുമോദിച്ച് വി.കെ സുരേഷ് ബാബു സംസാരിച്ചു. ഉപഹാരം നല്‍കി സി.പി സുധാകരന്‍ കവിതാലാപനം നടത്തി. എം.കെ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കെ.കുമാരന്‍ സ്വാഗതവും സി.വി രജിത നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *