ലയണ്‍സ് ക്ലബ് കാന്‍സര്‍ പ്രതിരോധ സെമിനാര്‍ സംഘടിപ്പിച്ചു

ലയണ്‍സ് ക്ലബ് കാന്‍സര്‍ പ്രതിരോധ സെമിനാര്‍ സംഘടിപ്പിച്ചു

കോഴിക്കോട് : ലയണ്‍സ് ക്ലബ് 318 ഇ യുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായി കാന്‍സര്‍ പ്രതിരോധ സെമിനാര്‍ സംഘടിപ്പിച്ചു. എരഞ്ഞിപ്പാലം സഫയര്‍ ഹാളില്‍ നടന്ന ചടങ്ങ് ഡിസ്ട്രികറ്റ് ഗവര്‍ണ്ണര്‍ ഇലക്ട് സി.എ ടി.കെ രജീഷ് ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് സൊസൈറ്റി ഓഫ് ഒബ്‌സ്ട്രീഷ്യന്‍സ് ആന്റ് ഗൈനക്കോളജിസ്റ്റ്‌സ് പ്രസിഡന്റ് ഡോ. ജ്യോതി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. ലോപമുദ്ര ദാസ് മുഖ്യാതിഥിയായി. കണ്ണൂര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയിലെ ഡോ. ഇ. വര്‍ഷ , ഡോ. കൃഷ്ണാനന്ദ് പൈ, സുശീല്‍ കുമാര്‍ വളപ്പില്‍ എന്നിവര്‍ സംസാരിച്ചു.

ലയണ്‍സ് ക്ലബ് ഓഫ് കോഴിക്കോട് നന്മ പ്രസിഡന്റ് ഡോ. അവനി കെ.പി സ്‌കന്ദന്‍ സ്വാഗതവും പി.ആര്‍.ഒ ആന്റ് മാര്‍ക്കറ്റിംഗ് സുനിത ജ്യോതി പ്രകാശ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *