റോട്ടറി ക്ലബ് 3204 ഗവര്‍ണര്‍ സ്ഥാനാരോഹണം 25ന്

റോട്ടറി ക്ലബ് 3204 ഗവര്‍ണര്‍ സ്ഥാനാരോഹണം 25ന്

കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3204ന്റെ പുതിയ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട സേതുശിവശങ്കറിന്റെ സ്ഥാനാരോഹണം 25ന് മെജസ്റ്റിക് ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരുമണിവരെ നടക്കുന്ന ചടങ്ങില്‍ റോട്ടറിയുടെ മുതിര്‍ന്ന നേതാക്കള്‍ സംബന്ധിക്കും. 24ന് മലബാര്‍ പാലസില്‍ നടക്കുന്ന റോട്ടറി ഡിസ്ട്രിക്ട് അസംബ്ലിയില്‍ 78ഓളം റോട്ടറി ക്ലബ് ഭാരവാഹികള്‍ക്ക് പഠനക്ലാസും 2023-24 വര്‍ഷത്തെ സാമൂഹ്യ സേവന പരിപാടികളെ സംബന്ധിച്ച് ഒരു പഠനശിബിരവും നടത്തും.

മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ പ്രമോദ് മഹാജന്‍, ശ്രീധരന്‍ നമ്പ്യാര്‍, പ്രമോദ് നായനാര്‍ എന്നിവര്‍ പഠനശിബിരം നയിക്കും. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. റോട്ടറി ഡിസ്ട്രിക്ട് 3204ന്റെ സാരഥികളായി വിജയ് അര്‍ജുന്‍ദാസ് ലുല്ല ജനറല്‍ സെക്രട്ടറിയായും എ.മണി ട്രഷററായും ചുമതലയേല്‍ക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.സേതു ശിവശങ്കര്‍, വിജയ് അര്‍ജുന്‍ദാസ് ലുല്ല, എ.മണി, സന്നാഫ് പാലക്കണ്ടി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *