കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെസ്റ്റ് 2022, 24ന് (ശനി) രാവിലെ 9 മണിക്ക് ഗവ.എഞ്ചിനീയറിംഗ് കോളേജ് വെസ്റ്റ്ഹില്ലില്‍ നടക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.രാജീവനും, ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.കെ രവികുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ മിഷന്‍ മോഡ് പ്രൊജക്ട് ഫോര്‍ ഇന്റര്‍ ലിങ്ക്ഡ് ഓഫ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഗ്രാന്റ് ഇന്‍ എയ്ഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് മുഖാന്തിരം സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ മേളകള്‍ നടത്തുന്നത്.
മേള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉല്‍ഘാടനം ചെയ്യും. എം.കെ.രാഘവന്‍ എം.പി അദ്ധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ നിന്നായി അന്‍പതിലധികം കമ്പനികളും രണ്ടായിരത്തിലധികം ഒഴിവുകളും മേളയിലുണ്ട്. എന്‍.സി.എസ് പോര്‍ട്ടല്‍ വഴിയും, ഗൂഗിള്‍ ഫോം ലിങ്ക് വഴിയും രജിസ്‌ട്രേഷന്‍ നടത്താം. കാലത്ത് 9 മണിക്ക് വന്ന് സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ വഴിയും മേളയില്‍ പങ്കെടുക്കാം. ജൂലായ് ഒന്നിന്ജില്ലയിലെ മൂന്നാമത്തെ തൊഴില്‍ മേള പേരാമ്പ്ര മുനിസിപ്പല്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.കൃഷ്ണരാജ്, മനോജ്, ഷീന എന്നിവരും പങ്കെടുത്തു.