മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ സഹകരണസംഗമം 27ന്

മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ സഹകരണസംഗമം 27ന്

തിരുവനന്തപുരം: മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ സഹകരണസംഗമം 27ന്(വ്യാഴം) രാവിലെ ഒമ്പത് മണിമുതല്‍ അയ്യന്‍കാളി സ്മാരകഹാളില്‍ (വി.ജെ.ടി ഹാള്‍) നടക്കും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ കരുംകുളം വിജയകുമാര്‍ സ്വാഗതം പറയും. എം.എല്‍.എമാരായ അഡ്വ. എം.വിന്‍സെന്റ്, കെ.ആന്‍സലന്‍, കെ.അബ്ദുള്‍ ഹമീദ്, വി.ശശി, മുന്‍ മന്ത്രി ഡോ.എ.നീലലോഹിതദാസ്, ജെ.ആര്‍ പത്മകുമാര്‍ ആശംസകള്‍ നേരും. ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.നസീമ നന്ദി പറയും.

‘മിസലേനിയസ് സഹകരണ സംഘങ്ങള്‍; വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയം ബി.പി പിള്ള (മുന്‍ ഡയരക്ടര്‍, അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്) അവതരിപ്പിക്കും. കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്യും. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് വൈസ് ചെയര്‍മാന്‍ എന്‍.എം നായര്‍ അധ്യക്ഷത വഹിക്കും. പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗം സി.പി ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. ആക്ഷന്‍ കൗണ്‍സില്‍ എറണാകുളം ജില്ലാചെയര്‍മാന്‍ കെ.കെ ചന്ദ്രന്‍ സ്വാഗതം പറയും.

ആര്‍.കെ മേനോന്‍ (ഡയരക്ടര്‍-ഐ.സി.എം), ബിജു പരവത്ത് (മാതൃഭൂമി), അഡ്വ.കെ.ആര്‍ വിജയ (വനിതാ ഫെഡ്) എന്നിവര്‍ സംസാരിക്കും. ആക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് ജില്ലാ ചെയര്‍പേഴ്‌സണ്‍ അഡ്വ.ആനന്ദകനകം നന്ദി പറയും. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് സഹകരണ സന്ദേശം നല്‍കും. സംഘടനാ പ്രമേയം ആക്ഷന്‍ കൗണ്‍സില്‍ ഉത്തരമേഖല കണ്‍വീനര്‍ പി.കെ കബീര്‍സലാല അവതരിപ്പിക്കും. കോഴിക്കോട് ജില്ലാ കണ്‍വീനര്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *