ടൈറ്റാനിക് കാണാന്‍ മുങ്ങിയ അന്തര്‍വാഹിനിയില്‍ ഉപയോഗിച്ചത് ആമസോണില്‍ ലഭ്യമായ വില കുറഞ്ഞ വീഡിയോ ഗെയിം കണ്‍ട്രോളര്‍!

ടൈറ്റാനിക് കാണാന്‍ മുങ്ങിയ അന്തര്‍വാഹിനിയില്‍ ഉപയോഗിച്ചത് ആമസോണില്‍ ലഭ്യമായ വില കുറഞ്ഞ വീഡിയോ ഗെയിം കണ്‍ട്രോളര്‍!

ന്യൂയോര്‍ക്ക്: ടൈറ്റാനിക്ക് കപ്പല്‍ സന്ദര്‍ശിക്കാനായി അഞ്ച് വിനോദ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനിയില്‍ ഉപയോഗിക്കുന്നത് ആമസോണില്‍ നിന്നും വാങ്ങിക്കാന്‍ കഴിയുന്ന വില കുറഞ്ഞ വീഡിയോ ഗെയിം കണ്‍ട്രോളര്‍ ആണെന്ന് റിപ്പോര്‍ട്ട്. ആമസോണില്‍ വെറും 42 പൗണ്ടിന് (ഏതാണ്ട് 3761 ഇന്ത്യന്‍ രൂപ) ലഭ്യമായ വിലകുറഞ്ഞ വീഡിയോ ഗെയിം കണ്‍ട്രോളറാണ് കാണാതായ ഓഷ്യന്‍ ഗേറ്റ് ടൈറ്റന്‍ സബ്മെര്‍സിബിള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് മിററാണ് റിപ്പോര്‍ട്ട് ചെയ്തത്. കപ്പലില്‍ നിന്നും പങ്കുവച്ച ഒരു ഓണ്‍ബോര്‍ഡ് വീഡിയോയില്‍ നിന്നുള്ള സൂചനകളില്‍ നിന്നാണ് ഇത് വില കുറഞ്ഞ കണ്‍ട്രോളറാണെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്. ചില അറ്റാച്ച്മെന്റുകള്‍ക്കൊപ്പം അപ്ഗ്രേഡ് ചെയ്ത ഒരു ലോജിടെക് എ710 ആണ് ഇത് നിയന്ത്രിക്കുന്നതെന്നും മിറര്‍ ചൂണ്ടിക്കാട്ടുന്നു.

12,000 അടി ആഴത്തിലാണ് അന്തര്‍വാഹിനിയുടെ ബന്ധം നഷ്ടമായിരിക്കുന്നത്. ജലാന്തര്‍ഭാഗത്ത് ജി.പി.എസ് സംവിധാനങ്ങളോ മറ്റ് സാങ്കേതിക വിദ്യകളോ പ്രവര്‍ത്തനയോഗ്യമല്ലാത്തത് ഇവരുടെ കണ്ടെത്തല്‍ ദുഷ്‌ക്കരമാക്കുന്നു. എട്ട് ദിവസത്തെ പര്യടനത്തിനായി കഴിഞ്ഞ ഞായറാഴ്ചയാണ് അന്തര്‍വാഹിനി യാത്ര തിരിച്ചത്. എന്നാല്‍ ഈ അന്തര്‍വാഹിനി സ്വയമേവ മുങ്ങാന്‍ കഴിയുന്ന ഒരു അന്തര്‍വാഹിനിയല്ല. കാരണം അതിന് സ്വന്തമായി മുങ്ങാനും കയറാനും കഴിയില്ല. ഇത് ചെയ്യുന്നതാകട്ടെ കനേഡിയന്‍ ഗവേഷണ കപ്പലായ പോളാര്‍ പ്രിന്‍സ് എന്ന മറ്റൊരു കപ്പലില്‍ നിന്നാണ്. എന്നാല്‍, ഞായറാഴ്ച കടലാഴങ്ങളിലേക്ക് ഊളിയിട്ട അന്തര്‍വാഹിനിയുമായുള്ള ബന്ധം ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോള്‍ പോളാര്‍ കപ്പലിന് നഷ്ടമായി. കപ്പലായ പോളാര്‍ പ്രിന്‍സ് കപ്പലുമായി അന്തര്‍വാഹിനി ബന്ധിപ്പിച്ചിരുന്നത് കണ്‍ട്രോളര്‍ വഴിയായിരുന്നു. ഈ കണ്‍ട്രോളറാണ് വില കുറഞ്ഞ സാധനമെന്ന് ഇപ്പോള്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിംഗ്, ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധന്‍ പോള്‍-ഹെന്റി നര്‍ജിയോലെറ്റ്, ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സ് സ്ഥാപകന്‍ സ്റ്റോക്ക്ടണ്‍ റഷ്, പാകിസ്ഥാന്‍ വ്യവസായിയായ ഷഹ്സാദ ദാവൂദ് (48), മകന്‍ സുലൈമാന്‍ (19) എന്നിവരാണ് ടൈറ്റാനിക്ക് കപ്പല്‍ സന്ദര്‍ശനത്തിനായി പോയി അത്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *