ഒളവണ്ണ: ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ കോഴിക്കോട് പരിവാറിന്റെ 2023-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.മുഹമ്മദ് പാലാഴി (പ്രസിഡന്റ്), പി.സിക്കന്തര്‍ (വൈസ് പ്രസിഡന്റ്), തെക്കയില്‍ രാജന്‍ (ജില്ലാസെക്രട്ടറി), ആയിഷ താമരശ്ശേരി
(ജോ.സെക്രട്ടറി), വാസന്തി.വി.എം (ട്രഷറര്‍), പ്രകാശ്.ആര്‍ (ജില്ലാ കോ-ഓര്‍ഡിനേറ്റര്‍), അബ്ദുല്‍ ലത്തീഫ് (അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍), ഷേര്‍ലി അനില്‍ (ഫെസിലിറ്റര്‍). ജനറല്‍ബോഡി യോഗം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.സിക്കന്തര്‍ അധ്യക്ഷത വഹിച്ചു.
ഡിസെബിലിറ്റി സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എം. ജയരാജിനെ ആദരിച്ചു. അബ്ദുല്‍ ഫായിസ്, മുനീറ ഗഫൂര്‍, ആര്‍.പ്രകാശ്, അബ്ദുല്‍ റസാക്ക്, ഷേര്‍ലി അനില്‍, ആയിഷ താമരശ്ശേരി, സജീഷ സംസാരിച്ചു. ഭിന്നശേഷി പെന്‍ഷന്‍, ആശ്വാസ കിരണം എന്നിവ സമയബന്ധിതമായി നല്‍കണമെന്നും എസ്.എസ്.എല്‍.സി കഴിഞ്ഞ ഭിന്നശേഷി കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് സാഹചര്യമൊരുക്കണമെന്നും പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. പി.മുഹമ്മദ് സ്വാഗതവും, വാസന്തി നന്ദിയും പറഞ്ഞു.