അത്തോളി: കൊങ്ങന്നൂര്‍ ശാഖ മുസ്‌ലിം ലീഗ് ഒരുക്കിയ ഉസ്മാന്‍ മണപ്പാട്ടില്‍, അബ്ദുല്ല കമ്മോട്ടില്‍, ഷാഹുല്‍ ഹമീദ് പാണക്കാട് മെമ്മോറിയല്‍ ആംബുലന്‍സ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ജനിച്ച പ്രദേശത്തെ നാട്ടുകാരും കുടുംബാംഗങ്ങളുമെന്ന നിലയിലും ഈ മൂന്നു വ്യക്തികളുമായും അഭേദ്യമായ ബന്ധമായിരുന്നു തനിക്കുള്ളതെന്നും ഇവരൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനപ്പുറം സാമൂഹ്യ സേവനം മുഖമുദ്രയാക്കിയവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ വിയോഗം സമൂഹത്തിന് നികത്താന്‍ പറ്റാത്തതാണ്. അവരുടെ ഓര്‍മ്മയില്‍ സാമൂഹ്യ, ആതുര സേവന രംഗത്ത് സഹായിക്കാനുതകുന്ന വാഹനം കൊടുക്കാന്‍ പറ്റുക എന്നതായി മഹത്വരമായ മറ്റൊന്നില്ലെന്നും മുനീര്‍ പറഞ്ഞു. ശാഖ പ്രസിഡന്റ് അബ്ദുല്‍ അസീസ് കമ്മോട്ടില്‍ അധ്യക്ഷനായി. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സാജിദ് കോരോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അഹമ്മദ് കോയ മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍, പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ എ.എം സരിത, വാര്‍ഡ് മെംബര്‍ സാജിദ ടീച്ചര്‍, എം.സി ഉമ്മര്‍, കെ.എ.കെ ഷമീര്‍, കരിമ്പയില്‍ അബ്ദുല്‍ അസീസ്, റംല പയ്യം പുനത്തില്‍, ഒ.കെ അലി, ഫൈസല്‍ ഏറോത്ത് സംസാരിച്ചു. ജലീല്‍ പുനത്തില്‍ സ്വാഗതവും താഹിര്‍ കാബൂറ നന്ദിയും പറഞ്ഞു.