കോഴിക്കോട്: രമ്യബാലകൃഷ്ണന്‍ രചിച്ച കുഞ്ഞിപ്പുഴുവും അപ്പുവും (ബാലസാഹിത്യം) നാളെ(വെള്ളി) വൈകീട്ട് 5.30ന് ഹോട്ടല്‍ കിംഗ്‌ഫോര്‍ട്ടില്‍(ജയലക്ഷ്മി സില്‍ക്‌സിന് സമീപം-കല്ലായ് റോഡ്) നടക്കും. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള പുസ്തകം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം കെ.ബൈജുനാഥിന് നല്‍കി പ്രകാശനം ചെയ്യും. സാഹിത്യകാരന്‍ വത്സന്‍ നെല്ലിക്കോട് അധ്യക്ഷത വഹിക്കും. ഗുരുവായൂരപ്പന്‍ കോളേജ് മലയാള വിഭാഗം മേധാവി ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പുസ്തകപരിചയവും ചലച്ചിത്രതാരം പ്രദീപ് ബാലന്‍ പുസ്തക സമര്‍പ്പണവും നടത്തും. കവി പി.പി ശ്രീധരനുണ്ണി, കൗണ്‍സിലര്‍ ഈസ അഹമ്മദ് അശംസകള്‍ നേരും. നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍സന്തോഷ് നിസ്വാര്‍ത്ഥ സ്വാഗതം പറയും. എഴുത്തുകാരി രമ്യബാലകൃഷ്ണന്‍ മറുമൊഴി നടത്തും. വേദ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.