കളക്ഷന്‍ നിലനിര്‍ത്താനാകാതെ ആദിപുരുഷ്; ടിക്കറ്റ് നിരക്ക് കുറച്ച് നിര്‍മ്മാതാക്കള്‍

കളക്ഷന്‍ നിലനിര്‍ത്താനാകാതെ ആദിപുരുഷ്; ടിക്കറ്റ് നിരക്ക് കുറച്ച് നിര്‍മ്മാതാക്കള്‍

ആദ്യദിനങ്ങളില്‍ നേടിയ കളക്ഷന്‍ നിലനിര്‍ത്താനാകാതെ ‘ആദിപുരുഷ്’ കിതയ്ക്കുമ്പോള്‍ പുതിയ തന്ത്രവുമായി നിര്‍മ്മാതാക്കള്‍. ചിത്രം ആദ്യദിനങ്ങളില്‍ സൃഷ്ടിച്ച ഓളം വീണ്ടെടുക്കാനും ആളുകളെ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനുമായി ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് രണ്ട് ദിവസം 150 രൂപയാക്കി കുറച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ടി-സീരീസ്. ഇന്നും നാളെയുമാണ് 150 രൂപ ടിക്കറ്റ് നിരക്കില്‍ ചിത്രം കാണാന്‍ സാധിക്കുക. ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ത്രീ ഡിയില്‍ ചിത്രത്തിന് പഴയ ടിക്കറ്റ് വില തന്നെയാണ്. കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീവിടങ്ങളില്‍ ഈ ഓഫര്‍ ലഭിക്കില്ല. ടിക്കറ്റ് നിരക്ക് കുറച്ചതായി അറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തിറക്കിക്കഴിഞ്ഞു. റിലീസ് ചെയ്ത് നാലു ദിവസം കൊണ്ട് ലോകമെമ്പാടും 375 കോടിയിലധികമാണ് ചിത്രം നേടിയതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ജൂണ്‍ 20 ചൊവ്വാഴ്ച ചിത്രത്തിന്റെ കളക്ഷന്‍ കുത്തനെ കുറയുകയും ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കളക്ഷന്‍ 16 കോടിയായി കുറയുകയും ചെയ്തു. അഞ്ചാം ദിവസം വീണ്ടും ഇടിഞ്ഞ് ഇത് 10.7 കോടിയായി. ആറാം ദിവസം ലഭിച്ച ഓള്‍ ഇന്ത്യ കളക്ഷനാകട്ടെ വെറും ഏഴു കോടിയും. 500 കോടി ചിത്രത്തിന്റെ മുതല്‍മുടക്ക്.

Share

Leave a Reply

Your email address will not be published. Required fields are marked *