വളാഞ്ചേരി: തുണിക്കടയുടെ ഉദ്ഘാടനത്തിനിടെ ഉച്ചത്തില്‍ തെറിപ്പാട്ട് പാടുകയും ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തിയതിനുമാണ് യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. വളാഞ്ചേരിയിലെ തുണിക്കടയായ ജലുല സ്ട്രീറ്റ് ഫാഷന്‍’ ന്റെ ഉദ്ഘാടന പരിപാടിക്കിടെയാണ് യൂട്യൂബര്‍ അശ്ലീലപദപ്രയോഗം നടത്തിയത്. കടയുടെ ഉടമയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് വളാഞ്ചേരിയില്‍നടന്ന കട ഉദ്ഘാടനവും ഇതില്‍ പങ്കെടുത്ത ‘തൊപ്പി’യുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയിലെ മുഖ്യാതിഥിയായ ‘തൊപ്പി’യെ കാണാന്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഉദ്ഘാടന സമയം ദേശീയപാതയില്‍ വന്‍ ഗതാഗതതടസ്സം നേരിട്ടതായി നാട്ടുകാരും പറഞ്ഞിരുന്നു