കോഴിക്കോട്: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ദക്ഷിണമേഖല കാര്യാലയം കേരള ഭക്ഷ്യസുരക്ഷാവകുപ്പ് കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറി ദേവഗിരി സെന്റ് ജോസഫ് കോളേജ് എന്നിവയുടെ സഹകരണത്തോടെ നാളെ(വെള്ളി) രാവിലെ 10 മണിമുതല്‍ വൈകീട്ട് ആറ് വരെ ദേവഗിരി സെന്റ്‌ജോസഫ്‌സ് കോളേജില്‍വച്ച് ഈറ്റ് റൈറ്റ് മില്ലറ്റ്‌മേള സംഘടിപ്പിക്കുമെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഡെപ്യൂട്ടി ഡയരക്ടര്‍ ധന്യ കെ.എന്‍ വാര്‍ത്താസമമേളനത്തില്‍ പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മേള ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍ വി.ആര്‍ വിനോദ് ഐ.എ.എസ് അധ്യക്ഷത വഹിക്കും. മേയര്‍ ബീന ഫിലിപ് മുഖ്യാതിഥിയാകും. മില്ലറ്റ്‌മേള സ്റ്റാള്‍ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ്, സിറ്റി പോലിസ് കമ്മീഷണര്‍ രാജ്പാല്‍ മീണ ഐ.പി.എസ്, മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മല്ലിക ഗോപിനാഥ്, ദേവഗിരി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ബോബിജോസ്, ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ നാഷണല്‍ പ്രസിഡന്റ് പി.എം ശങ്കരന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുരേഷ് ആശംസകള്‍ നേരും.
എഫ്.എസ്.എസ്.എ.ഐ ഡെപ്യൂട്ടി ഡയരക്ടര്‍ ധന്യ കെ.എന്‍ സ്വാഗതവും ഡെപ്യൂട്ടി മാനേജര്‍ നിര്‍മല്‍ ഫ്രാന്‍സിസ് നന്ദിയും പറയും. മേളയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍, സെമിനാറുകള്‍ നടക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, മില്ലറ്റ് സംരംഭകര്‍ മേളയില്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനസ്റ്റാളുകള്‍ സന്ദര്‍ശിക്കാനും വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2666256 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി മാനേജര്‍ നിര്‍മല്‍ തോമസ്, സുബ്ബുരാജ്, ഡോ.വിവേക്, ഡോ. അപര്‍ണ എന്നിവരും പങ്കെടുത്തു.