ഇന്റന്‍സിഫൈഡ് കണ്‍ട്രോള്‍ ഫോര്‍ട്ട്‌നൈറ്റ് ബോധവല്‍ക്കരണ ശില്‍പ്പശാല

ഇന്റന്‍സിഫൈഡ് കണ്‍ട്രോള്‍ ഫോര്‍ട്ട്‌നൈറ്റ് ബോധവല്‍ക്കരണ ശില്‍പ്പശാല

മാഹി: ഇന്റന്‍സിഫൈഡ് കണ്‍ട്രോള്‍ ഫോര്‍ട്ട് നൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ഗവ. ജനറല്‍ ആശുപത്രിയില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു.
ഡോ. അതുല്‍ ചന്ദ്രന്റെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. സൈബുന്നീസ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ‘മഴക്കാലവും അനുബന്ധിതരോഗങ്ങളും’ എന്ന വിഷയത്തില്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബി. ശോഭന, ‘വയറിളക്കവും ഒ.ആര്‍.എസ് ലായനിയും’ എന്ന വിഷയത്തില്‍ വി.പി സുജാതയും ‘വ്യക്തി ശുചിത്വം’ എന്ന വിഷയത്തില്‍ ദീപയും ക്ലാസുകള്‍ എടുത്തു. ദീപ്തി ദേവദാസ്, ജാസ്മിന്‍ നതാഷ, ബനിഷ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *