ജിദ്ദ: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാര്‍ക്ക് ഹയാത്തിലെ അല്‍-സോഹ്ബ ഗാര്‍ഡനില്‍ അന്താരാഷ്ട്ര യോഗദിനാഘോഷം നടത്തി. ‘യോഗ ഫോര്‍ വസുദൈവകുടുംബകം’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയായി പങ്കെടുത്തു. മനസ്സിന്റെയും ശരീരത്തിന്റെയും പിരിമുറുക്കം കുറയ്ക്കാന്‍ യോഗ പരിശീലിച്ചതിന്റെ അനുഭവം അദ്ദേഹം പങ്കുവെച്ചു.
യഹ്‌യ അല്‍ ഷെരീഫ്, സല്‍വ അല്‍ മദനി, ഐറും ഖാനും യോഗ പരിശീലിക്കുന്നതിന്റെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ച് വിവരിച്ചു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ ഡയസ്പോറ അംഗങ്ങള്‍, ജിദ്ദയിലെ മീഡിയ ഫ്രറ്റേണിറ്റി അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. യോഗാ പരിശീലകര്‍ക്ക് മുഹമ്മദ് ഷാഹിദ് ആലവും ഷക്കീല ഷാഹിദും പ്രശംസാ പത്രം സമ്മാനിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജലധാരയായ കിംഗ് ഫഹദിന്റെ പശ്ചാത്തലം സായാഹ്നത്തെ കൂടുതല്‍ ആനന്ദഭരിതമാക്കി.