ഹര്‍ഷിന കെ.കെ സത്യാഗ്രഹ സമരം ; മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു സമരപന്തലില്‍ എത്തി പിന്തുണ അറിയിച്ചു

ഹര്‍ഷിന കെ.കെ സത്യാഗ്രഹ സമരം ; മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു സമരപന്തലില്‍ എത്തി പിന്തുണ അറിയിച്ചു

ഹര്‍ഷിന കെ.കെ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന സത്യാഗ്രഹ സമരത്തിന്റെ 31-ാം
ദിവസം മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു സമരപന്തലില്‍ എത്തി പിന്തുണ അറിയിച്ചു. തെരുവില്‍ കിടന്നു സമരം ചെയ്യുന്ന സഹോദരി ഹര്‍ഷിനക്ക് നീതി ഉറപ്പാക്കാന്‍ ദുരഭിമാനം കൈവെടിഞ്ഞ് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണ മെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജൂണ്‍ 27 ചൊവ്വാഴ്ച രാവിലെ 10.30 ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ സമിതി യോഗം തീരുമാനിച്ചു.

യോഗത്തില്‍ സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മുസ്തഫ പാലാഴി, എം.ടി സേതുമാധവന്‍, അബ്ദുല്‍ ലത്തീഫ് മണക്കടവ്, എ. ഹമീദ് മൗലവി, ഇ.പി അന്‍വര്‍ സാദത്ത്, പി.ടി സന്തോഷ് കുമാര്‍, കെ. സി പ്രവീണ്‍ കുമാര്‍, സുല്‍ഫിക്കര്‍ അലി, റാഷിദ് പടനിലം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന് ശേഷം ജില്ലാ കളക്ടറുമായി സമരസമിതി ഭാരവാഹികള്‍ കൂടി കാഴ്ച നടത്തി. ബലിപെരുന്നാളിന് മുന്‍പ് തന്നെ സമരം ഒത്തു തീര്‍പ്പാക്കാന്‍ കലക്ടറുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സമരസമിതി ഭാരവാഹികള്‍ കലക്ടറെ കണ്ടത്. ആവശ്യം അടിയന്തരമായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും കലക്ടര്‍ ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ, കണ്‍വീനര്‍ മുസ്തഫ പാലാഴി,കെ കെ കോയ, ഇ.പി അന്‍വര്‍ സാദത്ത്, എം.ടി സേതുമാധവന്‍, എം.വി അബ്ദുല്ലത്തീഫ്, റാഷിദ് പടനിലം എന്നിവരാണ് കളക്ടറെ കണ്ടത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *