ശ്രുതിലയ സംഗമ വേദിയായി ലോക സംഗീതദിനം

ശ്രുതിലയ സംഗമ വേദിയായി ലോക സംഗീതദിനം

മാഹി: പള്ളൂര്‍ നോര്‍ത്ത് ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ലോക സംഗീത ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ സംഗീതോപകരണങ്ങളുടെ പ്രദര്‍ശനം കുട്ടികള്‍ക്ക് വേറിട്ട കാഴ്ച്ചയായി. ചെണ്ട, ധോലക്ക്, ഗിറ്റാര്‍, വയലിന്‍, ഓടക്കുഴല്‍, ജാസ്, ഡ്രം , തിമില, ഇലത്താളം, ഇടക്ക എന്നീ ഉപകരണങ്ങള്‍ അടുത്തു കാണാനും പ്രമുഖര്‍ നല്‍കിയ സോദാഹരണ ക്ലാസുകളിലൂടെഅനുഭവിച്ചറിഞ്ഞു തിരിച്ചറിയാനും സംഗീതോപകരണ പ്രദര്‍ശനം കുട്ടികള്‍ക്ക് അവസരമേകി. മാഹി റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ ഗിറ്റാര്‍ മീട്ടി കുട്ടികളോടൊപ്പം ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞന്‍ കൊട്ടാരക്കര ശിവകുമാര്‍ ഇടശ്ശേരിയുടെ പൂതപ്പാട്ട്അവതരിപ്പിച്ചു. മുന്‍ പ്രഥമാധ്യാപകന്‍ എന്‍. രാജീവന്‍ സംഗിതാസ്വാദനത്തെക്കുറിച്ച് ക്ലാസെടുത്തു. ചലച്ചിത്ര പിന്നണി ഗായകന്‍ മുസ്തഫ മാഷിന്റെ’സംഗീത സല്ലാപം’കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. ഹെഡ് മാസ്റ്റര്‍ടി.പി.ഷൈജിത്ത്അധ്യക്ഷനായി. സി.സജീന്ദ്രന്‍ , രൂപ. ആര്‍, പ്രകാശ് കാണി , അനുസ്വിന്‍ ആന്റണി എന്നിവര്‍ സംഗീത ദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *