ശതാബ്ദി ഉദ്യാനം സമര്‍പ്പിച്ചു

ശതാബ്ദി ഉദ്യാനം സമര്‍പ്പിച്ചു

തലശ്ശേരി: ജി.വി.എച്ച്.എസ്.എസ് കതിരൂരില്‍ ശതാബ്ദി ഉദ്യാനം ഉദ്ഘാടനം ചെയ്തു. മൂര്‍ക്കോത്ത് കുടുംബാംഗമായ ഷാജിമോന്‍ മൂര്‍ക്കോത്ത് കതിരൂര്‍ ജി.വി.എച്ച്.എസ്.എസില്‍ നിര്‍മ്മിച്ചു നല്‍കിയ ശതാബ്ദി ഉദ്യാനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീജേഷ് പടന്നക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്‌സല്‍ , പ്രിന്‍സിപ്പാള്‍ ഡോ.എസ് അനിത, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ കെ.പ്രിയ, മുന്‍ എച്ച്.എം പ്രകാശന്‍ കര്‍ത്ത , ഗംഗാധരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നാഷണല്‍ യൂത്ത് ഐക്കന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി കതിരൂര്‍ സ്‌ക്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനി കെ.അശ്വിനിയെ ചടങ്ങില്‍ അനുമോദിച്ചു. ഹെഡ്മാസ്റ്റര്‍ എ. പ്രശാന്ത് സ്വാഗതവും പി. പ്രകാശന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *