വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. കായംകുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്. നിഖില്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്.
നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ കലിംഗ സര്‍വകലാശാല റായ്പൂര്‍ പോലീസില്‍ പരാതി നല്‍കില്ല. കേരളാ പോലീസിന്റെ അന്വേഷണം മതിയെന്നാണ് തീരുമാനം. അന്വേഷണം പൂര്‍ത്തിയായാല്‍ യു.ജി.സിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കലിംഗ രജിസ്ട്രാര്‍ അറിയിച്ചു.