വ്യാജരേഖ കേസ്: അവിവാഹിതയാണ്, ആ പരിഗണന നല്‍കണം; നീലേശ്വരം പോലിസ് കേസിലും മുന്‍കൂര്‍ ജാമ്യത്തിനായി കെ. വിദ്യ

വ്യാജരേഖ കേസ്: അവിവാഹിതയാണ്, ആ പരിഗണന നല്‍കണം; നീലേശ്വരം പോലിസ് കേസിലും മുന്‍കൂര്‍ ജാമ്യത്തിനായി കെ. വിദ്യ

നീലേശ്വരം: താന്‍ അവിവാഹിതയാണെന്നും ആ പരിഗണ നല്‍കണണമെന്നും ജാമ്യ ഹര്‍ജിയില്‍ അപേക്ഷയുമായി മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ. വ്യാജ രേഖ കേസില്‍ നീലേശ്വരം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് കെ.വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യ ഹര്‍ജി ഈ മാസം 24 ന് കോടതി പരിഗണിക്കും.

അതേസമയം, അട്ടപ്പാടി കോളേജില്‍ വ്യാജ രേഖ ചമച്ചെന്ന കേസില്‍ പ്രതിയായ കെ.വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിലാണ് ഹര്‍ജി. രാഷ്ട്രീയനേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു. ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. പതിനഞ്ച് ദിവസമായി വിദ്യ ഒളിവിലാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *