കോഴിക്കോട്: ഗള്‍ഫില്‍വച്ച് ആദ്യമായി ചിത്രീകരിച്ച മലയാള സിനിമയായ ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍’ നാല്‍പ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. മേയര്‍ ബീനാ ഫിലിപ് ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായി. സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ. വര്‍ഗീസ് മാത്യു അധ്യക്ഷത വഹിച്ചു. സിനിമയുടെ സഹസംവിധായകന്‍ പുരുഷന്‍ കടലുണ്ടി, ഗാനരചയിതാവ് പി.പി ശ്രീധരനുണ്ണി, ഗോപിനാഥ് ചേന്നര, മാധ്യമപ്രവര്‍ത്തകരായ സി.ശിവപ്രസാദ് (മനോരമ), പി.പ്രജിത്ത് (സബ് എഡിറ്റര്‍, മാതൃഭൂമി), എ.വി ഫര്‍ദിസ് (മലയാളം ന്യൂസ്), ഡോ.വിജയന്‍ ഗുരുക്കള്‍ എന്നിവരെ ആദരിച്ചു. ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് എം.വി കുഞ്ഞാമു ഉപഹാര സമര്‍പ്പണവും ഗള്‍ഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ രക്ഷാധികാരി കെ.ടി വാസുദേവന്‍ പുരസ്‌കാര ജേതാക്കള്‍ക്ക് പൊന്നാടയും അണിയിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി പഠന ഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു. നവീന സുഭാഷ്, ദിനല്‍ ആനന്ദ്, എം.ഷംസുദ്ദീന്‍, മുരളി ബേപ്പൂര്‍, എസ്.എം രാജേഷ് എന്നിവര്‍ സംസാരിച്ചു.