വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യുഎൻ ആസ്ഥാനത്ത് നടന്ന യോഗാഭ്യാസത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ്. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ ഒന്നിച്ച് പങ്കെടുത്ത യോഗാഭ്യാസ പ്രകടനം എന്ന നിലയിലാണ് ഗിന്നസ് വേൾഡ് റെക്കോർഡ്.
135 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഈ യോഗാഭ്യാസത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. അമേരിക്കൻ നടൻ റിച്ചാർഡ് ഗെരെ, ന്യൂയോർക്ക് മേയർ എറിക് ആഡംസ് തുടങ്ങിയവർ അടക്കമുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയവരുടെ ഇടയിലിരുന്നാണ് മോദിയും യോഗ്യാഭ്യാസത്തിൽ പങ്കാളിയായത്.
യോഗാദിനത്തിൽ പരിപാടിയിൽ ഒത്തുചേർന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മോദി നന്ദിയറിയിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജിന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് പ്രതിനിധി മിഷേൽ എംപ്രിക് ഗിന്നസ് റെക്കോർഡിന്റെ സാക്ഷ്യപത്രം കൈമാറി
Delighted to take part in the #YogaDay programme at @UN HQ. Let us make Yoga a part of our lives and further wellness. https://t.co/XvsB8AYfGs
— Narendra Modi (@narendramodi) June 21, 2023