മുന്‍ മന്ത്രി എം.എ കുട്ടപ്പന് അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. 2013ല്‍ പക്ഷാഘാതം വന്നതുമുതല്‍ ചികിത്സയിലായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു എം.എ കുട്ടപ്പന്
മൃതദേഹം ഇന്ന് രാവിലെ 10 മുതല്‍ 12 മണി വരെ ഡി.സി.സി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് കലൂരിലെ വീട്ടിലേക്ക് കൊണ്ടുവരും. വൈകുന്നേരം നാല് മണിക്ക് പച്ചാളം ശ്മശാനത്തിലാണ് സംസ്കാരം. വണ്ടൂരില്‍ നിന്നും ചേലക്കരയില്‍ നിന്നും ഓരോ തവണയും ഞാറക്കലില്‍ നിന്ന് രണ്ട് തവണയും എം.എല്‍.എ ആയിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗമായിരുന്നു.