വയനാട് അമ്പലവയല്‍ വടുവഞ്ചാല്‍ റോഡ് സൈഡില്‍ സ്ഥിതി ചെയ്യുന്ന കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്. 13 മുതല്‍ 14 ആഴ്ച പ്രായമുള്ള BV 380 ഇനത്തില്‍പ്പെട്ട കോഴികളെ 300 രൂപ നിരക്കിലാണ് ലഭ്യമാകുക. പ്രതിവര്‍ഷം 300 ഓളം തവിട്ടുനിറമുള്ള മുട്ടകള്‍ കിട്ടുന്ന കോഴികളെ ജൂണ്‍ 17 ശനിയാഴ്ച മുതല്‍ പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 വരെ ലഭിക്കും. ഉപഭോക്താക്കള്‍ പാക്കിങ്ങിനുളള കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍, കയര്‍ എന്നിവ കൊണ്ടുവരണം. വിശദവിവരങ്ങള്‍ക്ക് 04936-260411, 9496930411 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.