ഭക്ഷണ സാധന കിറ്റ് വിതരണം ചെയ്തു

ഭക്ഷണ സാധന കിറ്റ് വിതരണം ചെയ്തു

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി സംഘടിപ്പിച്ച ഭക്ഷണ സാധന കിറ്റ് വിതരണം നസീം കൊടിയത്തൂര്‍ ഉദ്ഘാടനം ചെയ്തു. റിലീഫ് കമ്മിറ്റി കണ്‍വീനര്‍ എ.കെ ജാബിര്‍ കക്കോടി അധ്യക്ഷനായി. ഡോ.വി.വി അംല പഠനോപകരണ വിതരണം നിര്‍വ്വഹിച്ചു. ബ്ലൂ മൂണ്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.വി ബാബു ജോസഫ്, കെ.പി സക്കീര്‍ ഹുസൈന്‍, എന്‍.കെ ഷമീര്‍, താഹിറ കുഞ്ഞമ്മദ്, ബുഷ്റ ജാബിര്‍, കെ.പി ഷറീന എന്നിവര്‍ സംസാരിച്ചു. റീജ കക്കോടി സ്വാഗതവും എന്‍.പി ഷാഹിദ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *