കോഴിക്കോട് : നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ ബി.ജെ.പി നടത്തുന്ന ബൂത്ത് തല ഗൃഹ സമ്പര്‍ക്കം നടക്കാവ് മണ്ഡലത്തിലെ 6 ഏരിയകളിലെ ബൂത്തുകളില്‍ ആരംഭിച്ചു. ബൂത്ത് തല ഉദ്ഘാടനം നടക്കാവ് കാട്ടുവയല്‍ കോളനിയിലെ 143-ാം ബൂത്തില്‍ വിവിധ വീടുകള്‍ സന്ദര്‍ശിച്ച് ലഘുലേഖ നല്‍കി ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു നിര്‍വ്വഹിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികള്‍ വിശദീകരിച്ചു. ജൂണ്‍ 30 വരെ എല്ലാ ബൂത്തുകളിലും ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ ഗൃഹ സമ്പര്‍ക്കം നടക്കും. നടക്കാവ് കാട്ടുവയല്‍ കോളനിയില്‍ നടന്ന ഗൃഹ സമ്പര്‍ക്കത്തിന് മണ്ഡലം സെക്രട്ടറി മധു കാട്ടുവയല്‍, ഏരിയ ജനറല്‍ സെക്രട്ടറി കെ.ബസന്ത് , ബുത്ത് പ്രസിഡണ്ട് പി.ഉഷ, ജനറല്‍ സെക്രട്ടറി വി. ശരവണന്‍ , വി. സുരേഷ് , പി. സുബ്രമണ്യന്‍, വി. അറുമുഖന്‍ , ബി.മുരുകന്‍, തുടങ്ങിയവര്‍
നേതൃത്വം നല്‍കി.