കോഴിക്കോട്: പുകയില ഉല്‍പ്പന്നങ്ങലുടെ ഉപയോഗം കൊണ്ടുള്ള ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് പൊതുസ്ഥലങ്ങളിലെ പുകയില പുകവലി ഉപയോഗം നിരോധിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് രാഷ്ട്രഭാഷാവേദി അടിയന്തിരയോഗം അഭ്യര്‍ഥിച്ചു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, പുകവലി ജന്യരോഗങ്ങള്‍ എന്നിവയാല്‍ രാജ്യത്ത് വര്‍ഷംതോറും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നുണ്ട്.
ബന്ധപ്പെട്ട കോടതികള്‍ പുറപ്പെടുവിച്ച നിലവിലുള്ള നിയമം കര്‍ശനമായി നടപ്പാക്കി പാസീവ് സ്‌മോക്കിങ്ങില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. വിദ്യാലയങ്ങള്‍ തുറന്ന സാഹചര്യത്തില്‍ പുകവലി നിരോധന നിയമം അടിയന്തിരമായി നടപ്പാക്കാന്‍ കൊവിഡ് സാഹചര്യത്തിലേത് പോലെ പ്രാദേശിക തലത്തില്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കുവാന്‍ കലക്ടര്‍മാര്‍ മുന്‍കൈ എടുക്കണം. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ ഭരണസമിതി മെമ്പര്‍ ഗോപി ചെറുവണ്ണൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. രാഷ്ട്രഭാഷാവേദി സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി ആര്‍.കെ ഇരവില്‍ അധ്യക്ഷത വഹിച്ചു. വി.എം ആനന്ദകുമാര്‍, പി.ശിവാനന്ദന്‍, കെ.പി ആലിക്കുട്ടി, ശ്രീധരന്‍ പറക്കാസ്, കുയ്യിലക്കണ്ടി ശ്രീധരന്‍, എന്‍.പി മോഹനന്‍, ഹരികൃഷ്ണന്‍ പാറോപ്പടി എന്നിവര്‍ സംസാരിച്ചു.