കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചത് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ.പിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
കേസില്‍ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് അറസ്റ്റിലായാല്‍ 50,000 രൂപയുടെ ബോണ്ട് കെട്ടിവച്ച് ജാമ്യത്തില്‍ വിട്ടയക്കണമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പരാതിക്കാരുടെ ആദ്യപരാതിയില്‍ തന്റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയപ്രേരിതമായ കേസ് എന്നുമായിരുന്നു കെ.പി.സി.സി പ്രസിഡന്റിന്റെ വാദം.