കോഴിക്കോട്: മലയാള കവിത സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ സമ്മേളനവും വായനാദിനാചരണവും നടത്തി. ഗ്രന്ഥശാല സഹായത്തോടുകൂടി നടത്തുന്ന വായനശാലകളില്‍ മലയാളത്തിലെ മുഴുവന്‍ പ്രസിദ്ധീകരണങ്ങളും വായിക്കാന്‍ സജ്ജീകരണം ഏര്‍പ്പെടുത്തുകയും വായനശാലകളുടെ പ്രവര്‍ത്തനം രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് എട്ടുമണിവരെ തുടരണമെന്നും ലൈബ്രറി ജീവനക്കാര്‍ക്കുള്ള അനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കമമെന്നും മലയാള കവിത സാഹിത്യവേദി പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. മലയാള കവിത നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള സെമിനാറും പഠന ക്ലാസും ആഗസ്റ്റ് ആദ്യവാരം നടത്താനും യോഗം തീരുമാനിച്ചു. യോഗം മലയാള കവിത സാഹിത്യവേദി പ്രസിഡന്റ് കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. കെ.വി പുഷ്പന്‍, പത്മനാഭന്‍ കുന്നത്ത്, വിനോദ്കുമാര്‍ എളാശ്ശേരി, ധര്‍മജന്‍ കായലാട്ട്, പി.കെ ശാരദ, അബൂബക്കര്‍ മാങ്കാവ് എന്നിവര്‍ സംസാരിച്ചു.