പത്തനംതിട്ട ജില്ലാ സംഗമം വനിതാ ദിനം ആചരിച്ചു

പത്തനംതിട്ട ജില്ലാ സംഗമം വനിതാ ദിനം ആചരിച്ചു

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ഈ വര്‍ഷത്തെ വനിതാ ദിനാഘോഷം ‘പെണ്‍ കരുത്ത് 2023’ സീസണ്‍സ് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ചു. കണ്‍വീനര്‍ നിഷ ഷിബുവിന്റെ അധ്യക്ഷത വഹിച്ചു. യോഗം പി.ജെ.എസ് പ്രസിഡന്റ് ജോസഫ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിങ് കമ്മറ്റി അംഗവും ജിദ്ദ കിംഗ് അബ്ദുുള്‍ അസീസ് യൂണിവേഴ്‌സിറ്റി ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡോ: ഹേമലത മഹാലിംഗം ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു. വിവിധ സാമൂഹിക പ്രശ്‌നങ്ങളിലൂടെ ജീവിതം നിര്‍ണയിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ സ്ത്രീകളെ സജ്ജമാക്കുകയും അനുവദിക്കുകയും ചെയ്യുന്നതില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെകുറിച്ചും ഡോ: ഹേമലത മഹാലിംഗം സംസാരിച്ചു.

വനിതാ വിഭാഗം വാര്‍ഷിക റിപ്പോര്‍ട്ട് ബിജി സജി അവതരിപ്പിച്ചു. പുതിയ വനിതാ ഭാരവാഹികളായി നിഷ ഷിബു (കണ്‍വീനനര്‍), സൗമ്യ അനൂപ് (ജോയിന്റ് കണ്‍വീനര്‍) ചുമതല ഏല്‍ക്കുകയും ചെയ്തു. കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ ക്വാളിറ്റി സ്‌പെഷ്യലിസ്റ്റും, സെര്‍ട്ടിഫൈഡ് ഹെല്‍ത്ത് കെയര്‍ റിസ്‌ക് മാനേജറും, ബേസിക് ലൈഫ് സപ്പോര്‍ട്ട് ഇന്‍സ്ട്രക്ടറുമായ ബിജി സജി അടിസ്ഥാന ലൈഫ് സപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരിശീലന ക്ലാസ് എടുത്തു. വനിതാ വിഭാഗത്തിന്റെ മുന്‍കാല കണ്‍വീനര്‍മാരുടെയും അംഗങ്ങളുടെ കഴിവുകളും അഭിരുചിയും ഉള്‍പ്പെടുത്തിയുള്ള വിഡീയോ പ്രദര്‍ശനവും നടത്തി. വൈസ് പ്രസിഡന്റ് ആക്ടിവിറ്റി അയൂബ് ഖാന്‍ ആശംസ പ്രസംഗം നടത്തി. വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ സൗമ്യ അനൂപ് സ്വാഗതവും, സിന്ധു ജിനു നന്ദിയും പറഞ്ഞു.

ദീപിക സന്തോഷ് ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌കാരം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച സംഗീതനൃത്തശില്‍പം, സന്തോഷ് നായര്‍ സംവിധാനം ചെയ്ത കോമഡി സ്‌കിറ്റ് എന്നിങ്ങനെ വനിതാ വിഭാഗം അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ അരങ്ങേറി. സുശീല ജോസഫ്, പ്രിയ സഞ്ജയ്, ബിന്‍സി ജോര്‍ജ്, മോളി സന്തോഷ്, സുജ എബി, മേരി ജോര്‍ജ്, ലിയാ ജെനി, മഞ്ജു മേരി തോമസ്, ആഷ വര്‍ഗീസ്, ബെട്‌സി സെബാസ്റ്റ്യന്‍, ബിന്ദു രാജേഷ്, ഷീബ ജോണ്‍, ജിനിമോള്‍ ജോയ്, മിനി ജോസ്, ഷബാന നൗഷാദ്, ജെമിനി മനോജ് എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *