പണം വെച്ച് ഒറ്റ നമ്പര്‍ ചൂതാട്ടം: ഒരാളെ അറസ്റ്റ് ചെയ്തു

പണം വെച്ച് ഒറ്റ നമ്പര്‍ ചൂതാട്ടം: ഒരാളെ അറസ്റ്റ് ചെയ്തു

തലശ്ശേരി: പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പണം വെച്ച് ഒറ്റ നമ്പര്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട ഒരാളെ തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. ചൊക്ലി നബീസ മന്‍സിലില്‍ വി.പി.സുബൈറിനെ (53) യാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത് .ഇയാളില്‍ നിന്ന് 6,350 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ ഒറ്റ നമ്പര്‍ ചൂതാട്ടം നടക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളെടുക്കുമെന്ന് എസ്.ഐ പറഞ്ഞു. പോലിസ് ഉദ്യോഗസ്ഥരായ അനില്‍ ആന്റണി, ജിജേഷ് കോപ്പായി എന്നിവരും ഉണ്ടായിരുന്നു. ഇയാളെ തലശ്ശേരി. കോടതി റിമാന്‍ഡ് ചെയ്തു. പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് പണം വെച്ച് ഒറ്റ നമ്പര്‍ ചൂതാട്ടം വ്യാപകമായി നടക്കുന്നത്. മൊബൈല്‍ ഫോണ്‍ വഴിയാണ് കൂടുതല്‍ ഇടപാടുകള്‍ നടക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *