ന്യൂമാഹി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വാര്‍ഡ് തല യോഗ ക്ലബ് രൂപീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്ജുന് പവിത്രന് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.എസ് ഷര്‍മിള അധ്യക്ഷത വഹിച്ചു. ടി.എ ഷര്‍മിരാജ്, ഡോ. പി.എസ് സീമ, ഡോ. ടി.വി സന്തോഷ് കുമാര്‍, കെ. സതീഷ് കുമാര്‍, കെ.ഷീബ എന്നിവര്‍ സംസാരിച്ചു. യോഗ ക്ലബിന്റെ കണ്‍വീനറായി ഡോ. ടി.വി സന്തോഷ് കുമാറിനേയും ചെയര്‍മാനായി ടി.എ ഷര്മിരാജിനേയും തിരഞ്ഞെടുത്തു.