കോഴിക്കോട്: കോഴിക്കോട് ഗവ.ലോ കോളജിലെ വിദ്യാര്‍ഥി യൂണിയനും മുട്ട് കോര്‍ട്ട് സൊസൈറ്റിയും കോഴിക്കോട് ലോ കോളേജ് അലുമിനി അസോസിയേഷനും സംയുക്തമായി രാജ്യത്തെ വിവിധ ലോ കോളേജുകളെ ഉള്‍പ്പെടുത്തി കൊണ്ട് നാഷണല്‍ മുട്ട് കോര്‍ട്ട് കോമ്പറ്റീഷന് സംഘടപ്പിക്കുമെന്ന് ലോ കോളേജ് പ്രിന്‍സിപ്പാള്‍ കൃഷ്ണകുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ അര്ഗുമെന്റേഷന് സ്കില്‍ വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് മുട്ട് കോര്‍ട്ട് കോമ്പറ്റീഷന്‍സ് സംഘടിപ്പിച്ചു വരുന്നത്.
സമകാലീന സാമൂഹ്യ സാഹചര്യത്തില്‍ നിയമത്തില്‍ വ്യക്തമായ അവബോധമുള്ള പുതിയ ലോയേഴ്സിന്റെ ആവശ്യകത വലുതാണ്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് ലോ കോളേജ് ഇത്തരത്തില്‍ ഒരു നാഷണല്‍ മുട്ട് കോര്‍ട്ട് കോമ്പറ്റീഷന് സംഘടപ്പിക്കുന്നത്. പരിപാടിയുടെ ബ്രോഷര്‍ നിയമ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. മുട്ട് കോര്‍ട്ടിന്റെ ആവശ്യകതയും നാഷണല്‍ മുട്ട് കോമ്പറ്റീഷനെ കുറിച്ചും മുട്ട് കോര്‍ട്ട് സൊസൈറ്റിയുടെ ചാര്‍ജുള്ള പ്രൊഫസര്‍ വിദ്യുത് വിശദീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കോളേജ് യൂണിയന് ചെയര്മാന് മുഹമ്മദ് ഷഫീക്ക്, മാഗസിന് എഡിറ്റര്‍ അലിഡ, മുട്ട് കോര്‍ട്ടിന്റെ പ്രോഗ്രാം കമ്മിറ്റിയുടെ ജോയിന്റ് കണ്‍വീനര്‍മാരായ മുഹമ്മദ് ജാവേദ്, വര്‍ഷ ചന്ദ്രന് എന്നിവരും പങ്കെടുത്തു.