തലശേരി: തെരുവുനായ്ക്കള്‍ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്. പാട്യം പത്തായക്കുന്നിലെ പൊതുവാന്കണ്ടി ഹൗസില്‍ ഷാമിത്ത് (43), ഭാര്യ ശാലിനി (38), മകള്‍ നയോമിക (11), മകന് അക്ഷജ് (ആറ്) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കതിരൂര്‍ തോട്ടുമ്മല്‍ റോഡില്‍ നായനാര്‍ ക്ലബിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ശാലിനിയുടെ കൈക്ക് പൊട്ടലുണ്ട്. മറ്റുള്ളവര്‍ നിസാര പരുക്കുകളാണ്. പരുക്കേറ്റവരെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ശബ്ദംകേട്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. ചൊവ്വാഴ്ച രാത്രി ഭാര്യ ശാലിനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പോയി തിരിച്ചു വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം.