കോഴിക്കോട്: ദീര്‍ഘകാലം രാഷ്ട്രീയ- സാമൂഹിക രംഗത്ത് സജീവമാവുകയും പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ജനസമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മുന്‍ മന്ത്രി ഡോ.എം.എ കുട്ടപ്പന്റെ നിര്യാണത്തില്‍ ഡോ.അംബേദ്കര്‍ ജനമഹാ പരിഷത്ത് പ്രവര്‍ത്തക യോഗം അനുശോചനം രേഖപ്പെടുത്തി. ദളിത്-ആദിവാസി സമൂഹത്തിന് ഒരിക്കലും മറക്കാന്‍ പറ്റാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു ഡോ. എം.എ കുട്ടപ്പനെന്ന് അനുശോചനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് രാമദാസ് വേങ്ങേരി പറഞ്ഞു. ടി.വി ബാലന് പുല്ലാളൂര്‍ അധ്യക്ഷത വഹിച്ചു. കെ.സി ചന്ദ്രന്, കെ.വി സുരേന്ദ്രന്, വിജയ പോലൂര്, തങ്കം പറമ്പില്‍, ഷാജി.കെ ബാലുശ്ശേരി, കെ.സുബ്രഹ്മണ്യന്, എന്‍.പി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.