പേരാമ്പ്ര: തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശവകുപ്പില്‍ നിന്ന് വിരമിച്ച 32 ജീവനക്കാരെ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. ജീവനക്കാരുടെ യാത്രായയപ്പിന്റെ ഭാഗമായി വി.വി ദക്ഷിണമൂര്‍ത്തി ഹാളില്‍ നടന്ന ചടങ്ങ് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ടി പ്രസാദ് ഉത്ഘാടനം ചെയ്തു.
അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി രവി കുമാര്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് മുഖ്യാഥിതിയായി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍. പ്രദീപന് സ്വാഗതവും കൂത്താളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എം. സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.