ചെറായി ശീതള്‍ കൊലക്കേസ്: പ്രതി പ്രശാന്തിന് ജീവപര്യന്തം തടവുശിക്ഷ

ചെറായി ശീതള്‍ കൊലക്കേസ്: പ്രതി പ്രശാന്തിന് ജീവപര്യന്തം തടവുശിക്ഷ

ചെറായി ബീച്ചില്‍ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വടക്കന്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ആഗസ്റ്റ് 11ന് ചെറായി ബീച്ചില്‍ വെച്ചാണ് സംഭവം. വരാപ്പുഴ സ്വദേശി ശീതളിനെ പത്തിലേറെ തവണയാണ് പ്രശാന്ത് കുത്തിയത്.

വിവാഹ ബന്ധം വേര്‍പെടുത്തി നില്‍ക്കുകയായിരുന്ന ശീതള്‍ കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തുമായി അടുപ്പത്തിലായിരുന്നു. ശീതള്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ബീച്ചില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടാകുകയും പ്രശാന്ത് കത്തി ഉപയോഗിച്ച് ശീതളിനെ കുത്തുകയുമായിരുന്നു. കുത്തേറ്റ് ഓടിയ ശീതള്‍ ഒരു റിസോര്‍ട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. റിസോര്‍ട്ട് ജീവനക്കാര്‍ ശീതളിനെ പറവൂര്‍ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *