സ്വകാര്യത നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇൻകോഗ്നിറ്റോ മോഡിൽ സ്ക്രീൻഷോട്ടുകൾ എടുക്കാൻ ആൻഡ്രോയിഡ് ഉപയോക്താക്കളെ ഗൂഗിൾ ക്രോം അനുവദിക്കാറില്ല. നിലവിൽ ഇൻകൊഗ്നിറ്റോ മോഡിൽ സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രമിച്ചാൽ സ്ക്രീൻ ഷോട്ട് എടുക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പാണ് കാണിക്കുക. അല്ലെങ്കിൽ കാലിയായ ഒരു സ്ക്രീൻ മാത്രമായിരിക്കും ലഭിക്കുക.
എന്നാൽ, ഇൻകൊഗ്നിറ്റോ മോഡിലും സ്ക്രീൻ ഷോട്ട് എടുക്കാൻ അനുവദിക്കാൻ ഗൂഗിൾ ഒരുങ്ങുന്നുവെന്നാണ് പുതിയ അപ്ഡേറ്റുകൾ പറയുന്നത്. ഇതുവഴി ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഇൻകൊഗ്നിറ്റോ മോഡിൽ സ്ക്രീൻഷോട്ട് എടുക്കാനാവും.
മിഷാൽ റഹ്മാൻ എന്നയാൾ ട്വിറ്ററിൽ പങ്കുവെച്ച വിവരം അനുസരിച്ച് ഇപ്രൂവ്ഡ് ഇൻകൊഗ്നിറ്റോ സ്ക്രീൻഷോട്ട് എന്ന പേരിൽ പുതിയ ക്രോം ഫ്ളാഗ് ബ്രൗസറിൽ ചേർത്തിട്ടുണ്ട്. ഇതുവഴി ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സ്ക്രീൻഷോട്ട് എടുക്കാൻ കഴിയുന്നു.
അതേസമയം ക്രോം ഐഒഎസ് പതിപ്പിലും പുതിയ നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ ലെൻസ്, മിനി ഗൂഗിൾ മാപ്പ്, മെച്ചപ്പെട്ട ട്രാൻസ്ലേഷൻ സംവിധാനം എന്നിവ അതിൽ ഉൾപ്പെടുന്നു.