കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാല അന്തര്‍ദേശീയ യോഗ ദിനം ആചരിച്ചു.
രണ്ട് സെഷനുകളിലായാണ് പരിപാടികള്‍ നടന്നത്. സത്യാനന്ദ യാഗാ റിസര്‍ച്ച് സെന്ററിലെ സുനില വിശദമായ സോദാഹരണ ക്ലാസ് എടുത്തു. (Lecture cum Demonstation Class) വൈകുന്നേരം നടന്ന ‘സ്മൃതി മെഡിറ്റേഷന്‍’ ചടങ്ങില്‍ കോട്ടക്കല്‍-അഡ്മിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ.മുഹമ്മദ് സഫീര്‍ ‘യോഗാ ആന്റ് സ്മൃതി മെഡിറ്റേഷന്‍’ എന്ന വിഷയത്തെ കുറിച്ച് ക്ലാസെടുത്തു.
ഡോ.കെ.മുരളീധരന് (ട്രസ്റ്റി ആന്റ് അഡീഷണല്‍ ചീഫ് ഫിസിഷ്യന്‍), പി.രാജേന്ദ്രന് (ജോ. ജനറല്‍ മാനേജര്‍ കോര്‍പ്പറേറ്റ് അഫയേഴ്സ്), ഡോ.കെ.വി രാജഗോപാലന്‍ (ഡെ. ചീഫ് ഫിസിഷ്യന്‍), ഡോ.പി.പ്രശാന്ത് വാരിയര്‍ ( ഫിസിഷ്യന്‍ കോട്ടക്കല്‍ ആര്യവൈദ്യശാല ), പ്രീതാ വാരിയര്‍ (സീനിയര്‍ മാനേജര്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്), രാഷ്ട്രീയ ആയുര്‍വ്വേദ വിദ്യാപീഠത്തിലെ വിദ്യാര്‍ഥികള്‍, ആശുപത്രി അന്തേവാസികള്‍ , ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.