കാത്തിരിപ്പിന് ആശ്വാസം; ആക്ഷൻ എന്റർടെയ്നർ RDX ഓണത്തിന് തീയറ്ററുകളിൽ

കാത്തിരിപ്പിന് ആശ്വാസം; ആക്ഷൻ എന്റർടെയ്നർ RDX ഓണത്തിന് തീയറ്ററുകളിൽ

കാത്തിരിപ്പിന് വിരാമമിട്ട് ‘ആർഡിഎക്സ്’ എന്ന ആക്ഷൻ ചിത്രം ഓണത്തിന് തീയ്യറ്ററുകളലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ വർഷം ജൂൺ 23ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായെത്തുന്ന ഷെയ്ൻ നി​ഗം തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പങ്കുവെച്ചത്.

“ആർ‌ഡി‌എക്‌സിന്റെ ഫസ്റ്റ് ലുക്ക് ജൂൺ 23 ന് സീനിൽ പൊട്ടിത്തെറിക്കും! മാത്രമല്ല! ഒരു വിരുന്നിനായി തയ്യാറെടുത്തോളൂ ബക്രീദിന് ആർഡിഎക്സിന്റെ ടീസർ ഞങ്ങൾ അനാച്ഛാദനം ചെയ്യും! പോരാട്ടം തുടങ്ങാം. ഷെയ്ൻ തന്റെ പോസ്റ്റിൽ പറയുന്നു.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘RDX’ ഒരു സമ്പൂർണ്ണ ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കും. റോബർട്ട്, സേവ്യർ, ഡോണി എന്നീ കഥാപാത്രങ്ങളായാണ് യഥാക്രമം ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവർ എത്തുക.

നഹാസ് ഹിദായത്ത്, ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്ന് രചിച്ച തിരക്കഥ മൂന്ന് നിഗൂഢ വ്യക്തികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്. അഭിനേതാക്കളായ മഹിമ നമ്പ്യാർ, മാലാ പാർവതി, നിശാന്ത് സാഗർ, ബൈജു എന്നിവരും ‘ആർഡിഎക്‌സി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *