മാഹി: ശാരീരിക അംഗവൈകല്യം കാരണം വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച മാഹി മേഖലയിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ കരുണ അസോസിയേഷന്റെ പ്രവര്‍ത്തക സമിതി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുരേഷ് ബാബു.കെ.കെ (പ്രസിഡന്റ്), രതി (വൈസ് പ്രസിഡന്റ്), ശിവന് തിരുവങ്ങാടന്‍ (ജന.സെക്രട്ടറി), ഷാജീര്‍.എം.ടി (സെക്രട്ടറി), ഷാജഹാന് (ഖജാന്‍ജി) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്. യോഗത്തില്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.