‘കഥയ മമ’ ശ്രദ്ധേയമായി

‘കഥയ മമ’ ശ്രദ്ധേയമായി

മാഹി: പള്ളൂര്‍ വെസ്റ്റ് ഗവ.ലോവര്‍ പ്രൈമറി സ്‌കൂളില്‍ വായന പക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കഥയ മമ’ എന്ന പരിപാടി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേറിട്ട അനുഭവമായി. ചലച്ചിത്ര പിന്നണി ഗായകനും മുന്‍ ഭാഷാധ്യാപകനുമായ മുസ്തഫ മാഷ് നേതൃത്വം നല്‍കിയ ‘കഥയ മമ’ പരിപാടിയിലൂടെ കുട്ടിക്കഥകള്‍ കേട്ടും പറഞ്ഞും വായിച്ചും അറിവ് നേടുന്ന കുട്ടി ചിന്തയിലൂടെ വിവേകം നേടുന്നതെങ്ങനെയെന്ന് സരസമായി അവതരിപ്പിക്കുന്നു. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സജീവമായ പരിപാടി ഏറെ ശ്രദ്ധേയമായി. പ്രധാനാധ്യാപിക എം.വിദ്യയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളായ പി.വി ലക്ഷ്മിക,സാന്‍വി സുരേഷ് എന്നിവര്‍ വായനയുടെ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു. എ.വി അനഘ, ശ്യാമിലി പുരുഷോത്തമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം.രമ്യ സ്വാഗതവും വിജിന കുമാരി നന്ദിയും പറഞ്ഞു. ഗംഗാസായി, വി.എം സലിന നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *