തലശ്ശേരി: ജീവിത പരിസരങ്ങളുടെ സ്വാധീനതയും, കാല്‍പ്പനിക ഭാവനയുടെ സമ്പന്നതയുമാണ് അനുഭവങ്ങളേറെയില്ലെ ങ്കിലും, ജഹ് നവി രാജ് എന്ന കൗമാരക്കാരി എഴുത്തിന്റെ വഴികളില്‍ നമ്മെ അത്ഭുതപ്പെടുത്തുന്നതെന്ന് പി.സന്തോഷ് കുമാര്‍ എം.പി. അഭിപ്രായപ്പെട്ടു. ഒന്‍പതാം തരം വിദ്യാര്‍ത്ഥിനി ജഹ് നവിരാജിന്റെ രണ്ടാമത്തെ ആംഗലേയ കവിതാ സമാഹാര ത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോകുലം ഫോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ചൂര്യായി ചന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ബാല്യ-കൗമാര മനസ്സിലെ
നൈസര്‍ഗ്ഗിക സിദ്ധി വിശേഷങ്ങള്‍, പ്രായത്തേയും മറികടന്ന് പ്രതിഭയുടെ മിന്നലാട്ടം ചൊരിയുകയാണ് ഇറ്റേണല്‍ ഡ്രീംസ് എന്ന 64 കവിതകളുടെ സമാഹാരമെന്ന് പുസ്തകം സ്വീകരിച്ച് കൊണ്ട് സംസാരിച്ച ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അഭിപ്രായപ്പെട്ടു. സ്‌നേഹവും, കരുണയും വഴിയുന്ന കാവ്യാത്മകത, പരിണാമത്തിന് വിധേയമാകാത്ത അനുഭവജ്ഞാനങ്ങളുടെ അക്ഷരക്കൂട്ടാണ് നമുക്ക് സമ്മാനിക്കുന്നത്. കവിതാശകലങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്നവരെ, ഒരിക്കലും പ്രതിലോമ ചിന്തകള്‍ സ്വാധീനിക്കില്ലെന്ന് അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി.
പ്രൊഫ: എ.പി. സുബൈര്‍ പുസ്തക പരിചയം നടത്തി. റബ്കോ ചെയര്‍മാന്‍ കാരായി രാജന്‍, സി.പി.ഷൈജന്‍,
സുഗുണേഷ് കുറ്റിയില്‍, പത്മനാഭന്‍ നാലപ്പാടം, ജാഹ് നവി രാജ് എന്നിവര്‍ സംസാരിച്ചു. ഡോ:വി.പി. ശ്രീജിത്ത് സ്വാഗതവും, വാമ്പു വയലേരി നന്ദിയും പറഞ്ഞു.