30 മിനിറ്റ് പകല്‍ ഉറക്കം തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും, വാര്‍ദ്ധക്യം 7 വര്‍ഷം വൈകിപ്പിക്കും: പഠനം

30 മിനിറ്റ് പകല്‍ ഉറക്കം തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും, വാര്‍ദ്ധക്യം 7 വര്‍ഷം വൈകിപ്പിക്കും: പഠനം

പകല്‍സമയത്ത് ഏകദേശം 30 മിനിറ്റോളം ഉറങ്ങുന്ന ആളുകള്‍ക്ക് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെട്ടേക്കാം. ഇതുവഴി ഡിമെന്‍ഷ്യയുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാനാകുമെന്ന് ഒരു പഠനം പറയുന്നു. യുകെയിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍, ഉറുഗ്വേയിലെ യൂണിവേഴ്‌സിറ്റി ഓഫ് റിപ്പബ്ലിക് എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പകല്‍ ഉറക്കം പ്രായമാകുമ്പോഴുള്ള തലച്ചോറിന്റെ ചുരുങ്ങലിന്റെ തോത് ഏഴ് വര്‍ഷം കൊണ്ട് കുറയ്ക്കുന്നതായി കണ്ടെത്തി.

സ്ലീപ്പ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ബ്രിട്ടനിലെ 40 നും 69 നും ഇടയില്‍ പ്രായമുള്ള ഏകദേശം 400,000 ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

സ്ഥിരമായി ഉറങ്ങുന്നവരായി പ്രോഗ്രാം ചെയ്തിരിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള തലച്ചോറിന്റെ അളവിലോ അവയവത്തിന്റെ വലുപ്പത്തിലോ ഉള്ള ശരാശരി വ്യത്യാസം 2.6 മുതല്‍ 6.5 വയസ്സ് വരെ പ്രായമാകുന്നതിന് തുല്യമാണെന്ന് കണ്ടെത്തലുകള്‍ കാണിക്കുന്നു.

ആളുകള്‍ പതിവായി ഉറങ്ങാനുള്ള സാധ്യത നിര്‍ണ്ണയിക്കുന്നിക്കുന്നതിനായി ഡിഎന്‍എയുടെ 97 സ്നിപ്പെറ്റുകള്‍ ഗവേഷകര്‍ പരിശോധിച്ചു. എംആര്‍ഐ സ്‌കാനില്‍ അവരുടെ തലച്ചോറിന്റെ അളവ് ഉറങ്ങാത്തവരേക്കാള്‍ 15.8 ക്യുബിക് സെന്റീമീറ്റര്‍ കൂടുതലാണെന്ന് കണ്ടെത്തി. എന്നിരുന്നാലും, തലച്ചോറിന്റെ മെമ്മറിയും പഠനവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഹിപ്പോ കാമ്പസിന്റെ വലിപ്പവും ഉറക്കവും തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്താനായില്ല.

ചില ആളുകള്‍ക്ക്, പ്രായമാകുമ്പോള്‍ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചെറിയ പകല്‍ ഉറക്കമെന്ന് യുസിഎല്ലിലെ എംആര്‍സി യൂണിറ്റ് ഫോര്‍ ലൈഫ് ലോംഗ് ഹെല്‍ത്ത് & ഏജിംഗ് ഡോ വിക്ടോറിയ ഗാര്‍ഫീല്‍ഡ് പറഞ്ഞു.

പകല്‍ ഉറക്കവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനില്‍ക്കുന്ന ആശങ്കകള്‍ കുറയ്ക്കാന്‍ ചെറിയ ഉറക്കത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ കാണിക്കുന്ന ഇത്തരം പഠനങ്ങള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ ഗാര്‍ഫീല്‍ഡ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *