സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകണമെന്ന് ഗവർണർക്ക് നിവേദനം

സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകണമെന്ന് ഗവർണർക്ക് നിവേദനം

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ ഉന്നത പഠനത്തിന് ചേരുന്ന വിദ്യാർഥികൾ ഹാജരാക്കുന്ന അന്യസംസ്ഥാന ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ എല്ലാ സർവകലാശാലകൾക്കും നിർദേശം നൽകണം എന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ. ഈ ആവശ്യം അറിയിച്ച് ഇവർ ​ഗവർണർക്ക് നിവേദനം നൽകി.

ഉന്നതവിദ്യാഭ്യാസത്തിന് എത്തുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ഡി​ഗ്രി സർട്ടിഫിക്കറ്റുകൾ പുറത്തുള്ള സർവകലാശാലകൾ പരിശോധിക്കാറുണ്ട്. എന്നാൽ സംസ്ഥാനത്തെ സർവകലാശാലകളിൽ പുറത്തുനിന്നുള്ള സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നില്ല. ഈ പഴുതുപയോ​ഗിച്ച് വിദ്യാർഥികൾ വ്യാജ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച് കേരളത്തിൽ പ്രവേശനം നേരിടുന്നതായി വ്യാപക ആക്ഷേപമുണ്ടെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മറ്റി ആരോപിക്കുന്നു.

ഈ വിഷയം സർവകലാശാലകളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അവർ നടപടി സ്വീകരിക്കുന്നില്ല. ഇക്കാരണത്താലാണ് വ്യാജ ഡിഗ്രികൾ സമ്പാദിച്ച്
കേരളത്തിലെ സർവകലാശാലകളിൽ പലരും ഉപരിപഠനത്തിന് ശ്രമിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *