സാമൂഹ്യപരമായ പരിവര്‍ത്തനത്തിന് വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകണം: പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്

സാമൂഹ്യപരമായ പരിവര്‍ത്തനത്തിന് വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകണം: പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്

വള്ളക്കടവ്: കാലത്തിന്റെ എതിര്‍ദിശ വളരെ അപകടകരമായ അന്തരീക്ഷത്തിലാണെന്നും അതിനെതിരേ സജ്ജരാകാന്‍ വിദ്യാര്‍ത്ഥി സമൂഹം സാമൂഹ്യപരമായ പരിവര്‍ത്തനത്തിനു തയ്യാറാകണമെന്ന് എന്‍.ആര്‍.ഐ കൗണ്‍സില്‍ ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം നവോത്ഥാനത്തിന്റെ പ്രതീകമാണ്. വിദ്യ അഭ്യസിപ്പിക്കുന്ന കലാലയ അന്തരീക്ഷം ഭയപ്പാട് ഉളവാക്കുന്നു.
ലഹരിയുടെയും മറ്റ് അറപ്പുളവാക്കുന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെങ്കിലും മാതാപിതാക്കളുടെ മനസുകളെ വ്യാകുലപ്പെടുത്തുകയാണെന്നും ഡോ: അഹമ്മദ് ചൂണ്ടിക്കാട്ടി. വായനാ ദിനം പ്രമാണിച്ചു വള്ളക്കടവ് ബിലാല്‍ നഗര്‍ റസിഡന്‍സി അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. അഹമ്മദ്.
ബി.എന്‍.ആര്‍.എ പ്രസിഡണ്ട് ബിലാല്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മഷ്ഹൂക്ക് സ്വാഗതപ്രസംഗം നടത്തി.
എസ്.എസ്.എല്‍.സി, +2 എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച റസിഡന്‍സി പരിധിയിലെ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളെ യോഗം ആദരിച്ചു. വലിയതുറ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രതീഷ് മെമന്റോകള്‍ നല്‍കി. പഠനത്തോടൊപ്പം കായിക ശേഷിയും മനോധൈര്യവും രൂപപ്പെടുത്താന്‍ മക്കള്‍ക്ക് കഴിയണമെന്നും അതിനുവേണ്ട സാഹചര്യങ്ങള്‍ ഒരുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രതീഷ് അഭ്യര്‍ത്ഥിച്ചു. മൊബൈല്‍ ഫോണിന്റെ ദുരുപയോഗം തടയാനും മൊബൈലിന്റെ സഹചാരിയായി മാറുന്ന മക്കളെ അതില്‍ നിന്നും പിന്തിരിപ്പിക്കാനും രക്ഷിതാക്കളുടെ മനസ് സ്‌നേഹാധിഷ്ഠിതമാകണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചൂണ്ടിക്കാട്ടി. മുന്‍ പ്രസിഡണ്ട് സിദ്ദീഖ് ഹാജി, രക്ഷാധികാരി അഡ്വ. വള്ളക്കടവ് മുരളി, സലീം എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *