വ്യാജ സർട്ടിഫിക്കറ്റ്; നിഖിൽ തോമസിനെ എസ്.എഫ്.ഐയിൽ നിന്ന് പുറത്താക്കി

വ്യാജ സർട്ടിഫിക്കറ്റ്; നിഖിൽ തോമസിനെ എസ്.എഫ്.ഐയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പെട്ട നിഖിൽ തോമസിനെ എസ്.എഫ്.ഐ. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചുവെന്നും എസ്എഫ്ഐയുടെ നേതൃത്വം പ്രസ്താവനയിൽ പറഞ്ഞു. മാഫിയ സംഘത്തിന്റെ സഹായത്തോടെ നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എസ്.എഫ്.ഐ. പ്രവർത്തകൻ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് നിഖിൽ ചെയ്തതെന്നും എസ്.എഫ്.ഐ. പറയുന്നു.

നിഖിൽ എസ്എഫ്ഐ നേതൃത്വത്തിന് നൽകിയ കേരള സർവകലാശാലയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് യഥാർത്ഥമാണെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടിരുന്നു. എന്നാൽ കലിം​ഗ സർവകലാശാലയിൽ റ​ഗുലർ വിദ്യാർഥിയായി കോഴ്സ് പൂർത്തീകരിക്കാൻ നിഖിലിന് എങ്ങനെ സാധിച്ചുവെന്ന ആശങ്ക എസ്എഫ്ഐയ്ക്ക് ഉ​ണ്ടായിരുന്നുവെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

നിഖിൽ കലിം​ഗ സർവകലാശാലയിലെ വിദ്യാർത്ഥി ആയിരുന്നില്ലെന്നാണ് ഇപ്പോൾ വാർത്തകളിലൂടെ മനസിലാക്കുന്നതെന്നും എസ്എഎഫ്ഐ പറയുന്നു.

‘കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്സിറ്റികളുടേയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്ന ഏജൻസികൾ കേരളത്തിന് അകത്തും പുറത്തും പ്രവർത്തിക്കുന്നുണ്ട്. ഇത് രാജ്യമാകെ പടർന്നുകിടക്കുന്ന മാഫിയാ സംഘമാണ്. ഇത്തരം മാഫിയാ സംഘത്തിന്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി. ഒരിക്കലും ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ തോമസ് ചെയ്തത്’,

സംഭവത്തിൽ കായംകുളം പോലീസ് നിഖിൽ തോമസിനെതിരേ കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *