ബാറില്‍ മാനേജരെ അക്രമിച്ചവര്‍ക്കെതിരേ വധശ്രമത്തിന് കേസ്

ബാറില്‍ മാനേജരെ അക്രമിച്ചവര്‍ക്കെതിരേ വധശ്രമത്തിന് കേസ്

മാഹി: പന്തക്കല്‍ മാക്കുനി ഗോള്‍ഡന്‍ റോക്ക് ബാറിലെ മാനേജര്‍ വിഷ്ണുവിനെ മദ്യപിച്ചതിനുശേഷം മദ്യത്തിന്റെ ബില്‍ തുക ചോദിച്ചതിന്റെ പേരില്‍ കല്ലെടുത്തു തലയ്ക്കടിച്ചു ഗുരുതരമായ പരുക്കുകളേല്‍പ്പിച്ചവര്‍ക്കെതിരേ വധശ്രമത്തിന് കേസ് പാനൂര്‍ ചെണ്ടയാട് സ്വദേശി താഴെ പീടിക വീട്ടില്‍ സുധാകരന്റെ മകന്‍ അമല്‍രാജ് അമ്പോച്ചന്‍, പാനൂര്‍ കൂരാറ സ്വദേശി കാര്‍ത്തിക വീട്ടില്‍ ദേവദാസിന്റെ മകന്‍ സനീഷ്, മംഗലാപുരം ദേര്‍ലകട്ട സ്വദേശി നൂര്‍ മനസില്‍ മുഹമ്മദിന്റെ മകന്‍ അബൂബക്കര്‍ എന്നിവരേയാണ് പോലിസ്അറസ്റ്റ് ചെയ്തത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എം മനോജിന്റെ റേ നേതൃത്വത്തില്‍ പന്തക്കല്‍ എസ്.ഐ പി.പി ജയരാജ്, എ.എസ്.ഐ സുരേഷ് ബാബു, പള്ളൂര്‍ പോലിസ് സ്റ്റേഷനിലെ പോലിസ് കോണ്‍സ്റ്റബിള്‍ രാജേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു, പ്രതികളെ മാഹി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മാഹി മേഖലയില്‍ മദ്യപിച്ചു കയ്യാങ്കളിക്കു മുതിര്‍ന്നാല്‍ നടപടി കര്‍ശനമായിരിക്കുമെന്ന് ഇന്‍സ്പെക്ടര്‍ മുന്നറിയിപ്പ് നല്‍കി. തലയ്ക്കു പരുക്ക് പറ്റിയ മാനേജര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *